Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stephen Devasi

വ​ത്തി​ക്കാ​നി​ൽ മാ​ർ​പാ​പ്പ​യ്ക്ക് മു​ന്നി​ൽ ദൈ​വ​സ്നേ​ഹം പാ​ടി വി​ജ​യ് യേ​ശു​ദാ​സ്, ഒ​പ്പം സ്റ്റീ​ഫ​ൻ ദേ​വ​സി​യും

ലി​യോ പ​തി​ന്നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്ക് മു​ന്നി​ൽ പാ​ട്ടു​പാ​ടാ​നും കീ​ബോ​ർ​ഡ് വാ​യി​ക്കാ​നു​മു​ള്ള അ​വ​സ​രം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഗാ​യ​ക​ൻ വി​ജ​യ് യേ​ശു​ദാ​സും സ്റ്റീ​ഫ​ൻ ദേ​വ​സി​യും.

ജാ​തി​ഭേ​ദം മ​ത​ദ്വേ​ഷം ഏ​തു​മി​ല്ലാ​തെ സ​ർ​വ​രും, ദൈ​വ​സ്നേ​ഹം വ​ർ​ണി​ച്ചീ​ടാ​ൻ വാ​ക്കു​ക​ൾ പോ​രാ എ​ന്നി​ങ്ങ​നെ ര​ണ്ട് മ​ല​യാ​ളം ഗാ​ന​ങ്ങ​ളാ​ണ് സ്റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ ഈ​ണ​ത്തി​ൽ മാ​ർ​പാ​പ്പ​യ്ക്ക് വേ​ണ്ടി വി​ജ​യ് ആ​ല​പി​ച്ച​ത്.

പ​രി​പാ​ടി​യു​ടെ വി​ഡി​യോ സ്റ്റീ​ഫ​ൻ ദേ​വ​സി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു. വ​ത്തി​ക്കാ​നി​ൽ ഒ​രു മ​ല​യാ​ള ഗാ​നം. വി​ജ​യ് യേ​ശു​ദാ​സ് അ​ത് മ​നോ​ഹ​ര​മാ​ക്കി എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് സ്റ്റീ​ഫ​ൻ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ത​ന്നെ കൂ​ടെ​കൊ​ണ്ടു​പോ​യ​തി​ലു​ള്ള ന​ന്ദി​യും സ്റ്റീ​ഫ​ൻ ദേ​വ​സി കു​റി​പ്പി​ലൂ​ടെ പ​ങ്കു​വ​ച്ചു.

നീ​തി​ക്കു​വേ​ണ്ടി​യു​ള്ള അ​ന്താ​രാ​ഷ്ട്ര​കൂ​ട്ടാ​യ്മ​യാ​യ ഗി​വ് ലൈ​ഫാ​ണ് പാ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​തെ​ന്ന് സ്റ്റീ​ഫ​ൻ ദേ​വ​സി പ​റ​ഞ്ഞു. അ​വി​ടെ മ​ല​യാ​ളം പാ​ട്ടു​ക​ൾ പാ​ടാ​ൻ​ക​ഴി​ഞ്ഞ​ത് അ​നു​ഗ്ര​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ൽ നൂ​റ്റാ​ണ്ടാ​യി സം​ഗീ​ത​രം​ഗ​ത്തി​ന് ന​ൽ​കു​ന്ന സം​ഭാ​വ​ന​യ്ക്ക് ഫ്രാ​ൻ​സി​ലെ സോ​ബോ​ൺ സ​ർ​വ​ക​ലാ​ശാ​ല സ്റ്റീ​ഫ​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു.

Latest News

Up